അധിക ബാഗേജിന് ഫീസ് ഈടാക്കാനൊരുങ്ങി തേജസ് എക്‌സ്പ്രസ്

ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ്സില്‍ അധിക ബാഗേജിന് ഇനിമുതല്‍ കാശ് നല്‍കണം. വിമാനത്തിലെന്ന പോലെ ഒരു യാത്രക്കാരന് നിശ്ചിത ഭാരത്തില്‍ കൂടുതല്‍ ബാഗുകള്‍ കൊണ്ടുപോകാനാകില്ല. അതിന് പ്രത്യേക ഫീസ് അടയ്ക്കണം.

തേജസ് എക്‌സ്പ്രസ്സിലെ എക്‌സിക്യൂട്ടീവ് കംപാര്‍ട്ട്‌മെന്റുകളില്‍ 70 കിലോയാണ് ഒരാള്‍ക്ക് പരമാവധി കയറ്റാവുന്ന ബാഗേജുകളുടെ ഭാരം. ചെയര്‍ കാറിലാണെങ്കില്‍ അത് 40 കിലോയായി കുറയും. എല്ലാ ദീര്‍ഘ ദൂര ട്രെയിനുകളിലും ഈ സംവിധാനം ഉടന്‍ നിലവില്‍ വരും.

ഓട്ടോമാറ്റിക്ക് ഡോര്‍ സംവിധാനമുള്ള ട്രെയിനാണ് തേജസ്. വലിയ ലഗേജുകള്‍ കയറ്റാനായി യാത്രികര്‍ അധിക സമയമെടുക്കുന്നതിനാല്‍ ഡോറുകള്‍ കൃത്യസമയത്ത് അടയ്ക്കാനാവില്ല. ഇതുമൂലം ഓരോ സ്‌റ്റേഷനുകളിലും ട്രെയിന്‍ വൈകിയാണ് എത്തുന്നത്. കൃത്യ സമയത്ത് ഓടേണ്ട ട്രെയിനായതിനാല്‍ ഇക്കാര്യം കണക്കിലെടുത്താണ് പുതിയ നിയമം നിലവിൽ വരുന്നത്.