🎬 – 𝙰𝚈𝚈𝙰𝙿𝙿𝙰𝙽𝚄𝙼 𝙺𝙾𝚂𝙷𝙸𝚈𝚄𝙼

സച്ചി കഥ എഴുതി സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് സുകുമാരൻ,ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം ആണ് അയ്യപ്പനും കോശിയും…
സച്ചി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു ഇത് ഒരു റിയലിസ്റ്റിക് മാസ്സ് സിനിമ ആണെന്ന്…ആ ഒരു ക്യാറ്റഗറിയോട് 150% നീതി പുലർത്തുന്ന ഒരു അത്യുഗ്രൻ സിനിമ ആണ് അയ്യപ്പനും കോശയും…
ഒരു കൊലപാതകത്തോടെ ആണ് കഥ ആരംഭിക്കുന്നത്…പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം കട്ടപ്പനയിൽ നിന്ന് അട്ടപ്പാടി വഴി ഊട്ടിയിലേക്ക് പോകുന്ന കോശി കുര്യൻ…വഴിയിൽ പോലീസ് ചെക്കിങ് ആയി SI അയ്യപ്പൻ നായരും…അവിടെ വെച്ച് നടക്കുന്നതും അവർ തമ്മിൽ ഉണ്ടാകുന്ന ശത്രുതയും അവരുടെ വഴക്കും എല്ലാം ആണ് കഥ…
പ്രശ്നങ്ങളുടെ തുടക്കവും ശത്രുതയുടെ മൂർച്ചയും എല്ലാം കൂട്ടുന്നതും ഉൾപ്പെടുത്തിയ ആദ്യ പകുതിയും അവരുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോരും ആണ് രണ്ടാം പകുതി…
ക്ലൈമാക്സ് ഫൈറ്റ് ആണ് മെയിൻ…കിരീടം,മഹേഷിന്റെ പ്രതികാരം സിനിമകൾക്ക് ശേഷം നല്ല അടിപൊളി റിയലിസ്റ്റിക് ഫൈറ്റ്…
3 മണിക്കൂർ അടുത്ത് ഉള്ള സിനിമ ഒരു തരി പോലും പ്രേക്ഷകരെ ബോർ അടിപ്പിക്കുന്നില്ല…
പ്രധാന കഥാപാത്രം ആയി എത്തുന്ന പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും…അന്യായ പ്രകടനം…കോശി കുര്യൻ മാസ്സ് എങ്കിൽ അയ്യപ്പൻ നായർ മരണ മാസ്സ് ആണ്…2 പേരുടെയും കോംബോ സീനുകൾ ഒക്കെ ഹെവി…ക്ലൈമാക്സ് ഫൈറ്റ് 2 പേരും എന്താ പെർഫെക്ഷൻ…പടത്തിന്റെ നട്ടെല്ല് ഇവർ 2 പേരും ആണ്…
എടുത്ത് പറയാൻ ഉള്ള ഒരു കഥാപാത്രം ബിജു മേനോന്റെ ഭാര്യ ആയി അഭിനയിച്ച ചേച്ചി ആണ്…അധികം നേരം ഒന്നും ഇല്ലെങ്കിലും ഉള്ള സമയവും കിട്ടിയ ഡയലോഗുകളും പൊളിച്ചു…ആദ്യ പകുതിയിൽ പൃത്വിയോട് പറയുന്ന ഒരു ഡയലോഗ് ഒക്കെ ഉണ്ട്…അമ്പോ…
ബാക്കി പൊലീസുകാർ,രഞ്ജിത്ത്,അന്നാ രേഷ്മ,ഡ്രൈവർ ചേട്ടൻ,ഇടക്ക് വന്ന 5 അംഗ ഗുണ്ട സംഘം എല്ലാവരും നന്നായിരുന്നു…
ഒരു നല്ല തിരക്കഥയെ അതിഗംഭീരം ആയി സച്ചി സ്ക്രീനിൽ എത്തിച്ചു…അനാർക്കലിക്ക് ശേഷം ഉള്ള സംവിധാന സംഭരംഭം ഇത്തവണ ഒരു പടി മുകളിൽ ആണ്…എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ എടുക്കാനും സാധിച്ചിട്ടുണ്ട്…
ജേക്ക്സ് ബിജോയുടെ പാട്ടുകൾ എല്ലാം നന്നായിരുന്നു…തീയേറ്ററിൽ കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്…
ഛായാഗ്രഹണം ഒക്കെ മികച്ചു നിന്നു…അട്ടപ്പാടിയുടെ ഭംഗി,ക്ലൈമാക്സ് ഒക്കെ അടിപൊളി ആയി പകർത്തിയിട്ടുണ്ട്..
RATING 4 / 5 .