കോര്‍ണറില്‍ നിന്നും കുരുന്നുകാല്‍ കൊണ്ടൊരു സൂപ്പര്‍ കിക്ക്; പന്ത് ലക്ഷ്യംതെറ്റാതെ ഗോള്‍ പോസ്റ്റിലേക്ക്:

കളിക്കുന്നവരില്‍ മാത്രമല്ല കാഴ്ചക്കാരില്‍ പോലും ആവേശം നിറയ്ക്കുന്ന ഒന്നാണ് കാല്‍പന്തുകളി. ആവേശഭരിതമായ ഫുട്‌ബോള്‍ കളിയുടെ ചില മനോഹര നിമിഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മനോഹരമായ കാല്‍പന്ത് കളിയിലെ ഒരു സൂപ്പര്‍ കിക്കാണ് സൈബര്‍ലോകത്ത് ശ്രദ്ധ നേടുന്നത്.

ഒരു കോര്‍ണര്‍ കിക്കാണ് ഈ വീഡിയോയില്‍. കോര്‍ണറില്‍ നിന്നും ഒരു സൂപ്പര്‍ കിക്ക്. ലക്ഷ്യം തെറ്റാതെ ബോള്‍ ചെന്ന് പതിച്ചതാവട്ടെ ഗോള്‍ പോസ്റ്റിലേക്കും. ഒരു കുരുന്നു കാലില്‍ നിന്നുമാണ് ഈ സൂപ്പര്‍ കിക്ക് പിറന്നത്. ഇതുതന്നെയാണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നതും. നിരവധിപ്പേരാണ് കൊച്ചുമിടുക്കന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കോര്‍ണര്‍ കിക്കിലൂടെ കൃത്യതയോടെ ഗോള്‍ നേടുന്ന മിടുക്കന് നിറഞ്ഞു കൈയടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ഗോള്‍ നേടിയ ശേഷം വിജയഭാവത്തില്‍ ഗ്രൗണ്ടിന്റെ നടുവിലേക്ക് ഓടുന്നുണ്ട് ഈ മിടുക്കന്‍.