കാ​ണാ​താ​യ ദേ​വ​ന​ന്ദയുടെ​ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊ​ട്ടി​യം: കൊല്ലം കൊ​ട്ടി​യത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ ഏ​ഴു വ​യ​സ്സു​കാ​രി​ ദേ​വ​ന​ന്ദയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ വീടിന് സമീപത്തെ ഇത്തിക്കര ആറില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും മുങ്ങല്‍ വിദഗ്ധരും മൃതദേഹം കണ്ടെത്തിയത്. പുഴയുടെ അടിത്തട്ടിലുള്ള വള്ളിയില്‍ മുടി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. ഏ​ഴു വ​യ​സ്സു​കാ​രി​യെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ദേ​വ​ന​ന്ദ​യുെട വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് നെ​ടു​മ്ബ​ന ഇ​ള​വൂ​ര്‍ കി​ഴ​ക്കേ​ക്ക​ര ഇ​ള​വൂ​ര്‍ എ​ല്‍.​പി സ്കൂ​ള്‍ റോ​ഡി​ല്‍ ധ​നീ​ഷ് ഭ​വ​നി​ല്‍ പ്ര​ദീ​പ് കു​മാ​ര്‍- ധ​ന്യ ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ പൊ​ന്നു എ​ന്ന ദേ​വ​ന​ന്ദ​യെ (ഏ​ഴ്) കാ​ണാ​താ​യ​ത്. മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​നൊ​പ്പം വീ​ടി​നു​ള്ളി​ല്‍ നി​ന്ന ഏ​ഴു വ​യ​സ്സു​കാ​രി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ലാണ് കാ​ണാ​താ​യത്. മാ​താ​വ് വീ​ടി​ന് പു​റ​ത്ത് തു​ണി ക​ഴു​കു​ന്ന​തി​നി​ടെയായിരുന്നു സംഭവം​. പിന്നീട്​ കു​ട്ടി​യെ വി​ളി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്​ അ​റി​യു​ന്ന​ത്. അ​യ​ല​ത്തെ വീ​ടു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും മാ​താ​വ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒരു വി​വ​ര​വും ല​ഭി​ച്ചി​ല്ല.

നെ​ടു​മ്ബ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷ ക​ണ്ണ​ന​ല്ലൂ​ര്‍ പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ​ തു​ട​ര്‍​ന്ന് സി.​ഐ വി​പി​ന്‍​കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും ഡോ​ഗ് സ്ക്വാ​ഡും സ​യ​ന്‍​റി​ഫി​ക് വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി തിരച്ചില്‍ ആരംഭിച്ചു. ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ പ​ള്ളി​മ​ണ്‍ ആ​റ്റി​ലും ഇന്നലെ തന്നെ ഫ​യ​ര്‍​ഫോ​ഴ്സ് പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. ഒടുവില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.