ദ ബിഗ് ബുള്ളുമായി അഭിഷേക് ബച്ചൻ, പുതിയ പോസ്റ്ററും റിലീസ് തിയ്യതിയും പുറത്തുവിട്ടു

അഭിഷേക് ബച്ചൻ നായകനാകുന്ന പുതിയ സിനിമയാണ് ദ ബിഗ് ബുള്‍. ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് തിയ്യതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൂകി ഗുലാതി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റോക് ബ്രോക്കര്‍ ആയ ഹര്‍ഷാദ് മേത്തയെ കുറിച്ചുള്ളതാണ് സിനിമ എന്ന് വാര്‍ത്തയുണ്ട്. സ്റ്റൈലിഷായിട്ടാണ് പോസ്റ്ററില്‍ അഭിഷേക് ബച്ചനുള്ളത്. ഒക്ടോബര്‍ 23ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇന്ത്യക്ക് സ്വപ്‍നം വിറ്റയാള്‍ എന്ന ടാഗ്‍ലൈനോട് കൂടിയാണ് ചിത്രം വരുന്നത്. ഇല്യാന ഡിക്രൂസ് ആണ് ചിത്രത്തിലെ നായിക.